സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 35,360 രൂപ
Sep 2, 2021, 13:28 IST
കൊച്ചി: (www.kasargodvartha.com 02.09.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4420 രൂപയും പവന് 80 രൂപ കുറഞ്ഞ് 35,360 രൂപയുമാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 4430 രൂപയിലും പവന് 35,440 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഗസ്റ്റില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്ക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില മുന്നേറ്റ പ്രതീക്ഷയിലാണ്. 1830 ഡോളറാണ് സ്വര്‍ണത്തിന്റെ അടുത്ത ലക്ഷ്യം എന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
Keywords: Kochi, News, Kerala, Top-Headlines, gold, Price, Business, Trending, Gold prices fall again; 35,360 per sovereign