Gold Price | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
May 13, 2022, 12:16 IST
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. വ്യാഴാഴ്ച 360 രൂപയോളം ഉയര്‍ന്ന സ്വര്‍ണവില വെള്ളിയാഴ്ച കുത്തനെ ഇടിയുകയായിരുന്നു. 600 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. 37,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില.
മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില.
തൊട്ടുപിന്നാലെ തുടര്‍ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു. വ്യാഴാഴ്ച വീണ്ടും ഉയര്‍ന്ന സ്വര്‍ണവില വെള്ളിയാഴ്ച കുറയുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു വില.
Keywords: Kochi, News, Kerala, Top-Headlines, Business, gold, Price, Gold price May 13 in Kerala.
Keywords: Kochi, News, Kerala, Top-Headlines, Business, gold, Price, Gold price May 13 in Kerala.