city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാനവികതച്ചിറകേറി 175 ഇന്ത്യക്കാര്‍ മംഗളൂരുവില്‍ വിമാനമിറങ്ങി

മംഗളൂരു: (www.kasargodvartha.com 1.06.2020) ബുധനാഴ്ച വൈകുന്നേരം സൗദി സമയം 5.40ന് ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 175 ഇന്ത്യക്കാരുമായി പറന്ന ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.15ന് മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ മുത്തമിട്ടു. സൗദിയില്‍ കുടുങ്ങിയ അടിയന്തിര മടക്കം ആവശ്യമുള്ളവര്‍ക്കായി അല്‍-ഖോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഖ്‌കോ (SAQCO) നിര്‍മ്മാണ കമ്പനി ഡയറക്ടര്‍മാരും ഉള്ളാള്‍ സ്വദേശികളുമായ അല്‍ത്താഫ് ഉള്ളാള്‍, ബഷീര്‍ സാഗര്‍ എന്നിവര്‍ ചാര്‍ട്ടര്‍ ചെയ്തതാണ് വിമാനം.

സ്ഥാപനം അധികൃതരോ ജീവനക്കാരോ ഇടംപിടിക്കാത്ത വിമാനത്തില്‍ 55 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 20 രോഗികള്‍, 61 വയോധികര്‍,ചോരപ്പൈതങ്ങള്‍ ഉള്‍പ്പെടെ 35 കുട്ടികള്‍, മാതാപിതാക്കളുടെ മരണം അറിഞ്ഞ് വരുന്ന നാലു പേര്‍ എന്നിങ്ങിനെയാണ് യാത്രക്കാര്‍.ഇത്രയും പേരെ സൗജന്യമായി എത്തിച്ചത് കൂടാതെ മംഗളൂറില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍, കൊവിഡ്-19 പരിശോധന ചെലവുകളും സ്ഥാപനം വഹിക്കുന്നു. മാനവികതച്ചിറകേറി 175 ഇന്ത്യക്കാര്‍ മംഗളൂരുവില്‍ വിമാനമിറങ്ങി

ചാര്‍ട്ടേഡ് വിമാനം പുറപ്പെടുന്നതുസംബന്ധിച്ച പ്രഖ്യാപനം പുറത്തു വന്ന മൂന്ന് ദിവസത്തില്‍ 500 അപേക്ഷകളാണ് ലഭിച്ചതെന്ന് സ്ഥാപനം അധികൃതര്‍ അറിയിച്ചു. ഇതില്‍ നിന്ന് ഗര്‍ഭിണികള്‍, വയോധികര്‍, കുട്ടികള്‍, രോഗികള്‍, ബന്ധുക്കള്‍ മരിച്ചവര്‍,സന്ദര്‍ശന വിസയില്‍ വന്നവര്‍ എന്നീ ക്രമത്തില്‍ മുന്‍ഗണന നല്‍കിയാണ് പരിഗണിച്ചത്. ദമാം വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം വികാര നിര്‍ഭര രംഗങ്ങള്‍ക്കും ഒടുവില്‍ കൈവീശി യാത്രയാവുമ്പോള്‍ അവരുടെ മാസ്‌കില്‍ മറഞ്ഞ മനസിന്റെ പുഞ്ചിരികള്‍ക്കും ദൈവാനുഗ്രഹ സ്മരണയോടെ സാക്ഷിയായതായി ബഷീര്‍ സാഗര്‍ പറഞ്ഞു. 30 പേര്‍ ചക്രക്കസേരയില്‍ എത്തി വിമാനം കയറിയ രംഗം ഇനിയുള്ള കാലമത്രയും മനസ്സില്‍ കിടന്ന് കറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവികതച്ചിറകേറി 175 ഇന്ത്യക്കാര്‍ മംഗളൂരുവില്‍ വിമാനമിറങ്ങി

Keywords:  Mangalore, news, Top-Headlines, Trending, National, Flight reached to Mangaluru Airport
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia