കര്‍ണാടകയില്‍ നിന്നും വരുന്നതിനിടെ ആശുപത്രിയിലെത്തിച്ച് മരണപ്പെട്ട ഗൃഹനാഥന്റെ ഫലം പോസിറ്റീവ്
Jul 8, 2020, 15:59 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2020) കര്‍ണാടകയില്‍ നിന്നും വരുന്നതിനിടെ ആശുപത്രിയിലെത്തിച്ച് മരണപ്പെട്ട ഗൃഹനാഥന്റെ ഫലം പോസിറ്റീവായി. മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുര്‍ റഹ് മാന്‍ (48) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
കര്‍ണാടകയിലെ ഹുബ്ലിയില്‍ പലചരക്കു കട നടത്തിവരികയായിരുന്നു അബ്ദുര്‍ റഹ് മാന്‍. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി ആന്ജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് നാല് ദിവസം മുമ്പ് ഹുബ്ലിയില്‍ വെച്ച് പനി അനുഭവപ്പെട്ടിരുന്നു. ആറാം തീയ്യതിയാണ് ഹുബ്ലിയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്. ഏഴാം തീയ്യതിപുലര്‍ച്ചെ 3:30 ന് തലപ്പാടി ചെക്ക് പോസ്റ്റില്‍ എത്തുകയും അവിടെ നിന്ന് വേറെ കാര്‍മാര്‍ഗം മൊഗ്രാല്‍ പുത്തൂരിലേക്കു വരുന്ന വഴി ശ്വാസതടസ്സം അനുഭവപ്പെടുകയും ജനറല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം വന്നവര്‍ ക്വാറന്റൈനില്‍ പോയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖമായിരിക്കാം അബ്ദുര്‍ റഹ് മാന്റെ മരണകാരണമെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
updated.
Keywords: Kasaragod, Kerala, News, COVID-19, Death, Karnataka, Top-Headlines, Trending, First Covid death in Kasaragod