city-gold-ad-for-blogger
Aster MIMS 10/10/2023

കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമര വിരിഞ്ഞു; പരാതിക്കാരനെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍, Video

തിരുവനന്തപുരം: (www.kasargodvartha.com 23.04.2019) സംസ്ഥാനത്ത് വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുള്ളതായി വ്യാപക പരാതി. കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്കാണ് രേഖപ്പെടുത്തുന്നതെന്നും വിവിപാറ്റില്‍ താമരയാണ് കാണിക്കുന്നതെന്നും പലയിടത്തും പരാതിയുയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തും കണ്ണൂരു ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു.

അതേസമയം ക്രമക്കേടിനെതിരെ പരാതി ഉന്നയിച്ച യുവാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതോടെയാണ് തിരുവനന്തപുരം പട്ടത്തെ വോട്ടര്‍ക്കെതിരെ എഫ്‌ഐആര്‍ രജ്സ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി.

പരാതിക്കാരനെതിരെ കേസെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സാങ്കേതിക പ്രശ്‌നങ്ങളും പരാതിക്കാരന്‍ തന്നെ തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.



തിരുവനന്തപുരം പട്ടത്ത് കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് മെഷീനില്‍ പിഴവെന്ന് ആരോപിച്ച എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണ് വീണതെന്നുമായിരുന്നു എബിന്‍ പരാതിപ്പെട്ടത്.

എന്നാല്‍ എബിന്റെ പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടുവെന്നാണ് വരണാധികാരി കൂടിയായ ജില്ല കലക്ടര്‍ കെ വാസുകി അറിയിച്ചത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരമാണ് കേസെടുത്തത്. വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടീക്കാറം മീണ അറിയിച്ചിട്ടുണ്ട്.

കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമര വിരിഞ്ഞു; പരാതിക്കാരനെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍, Video

Keywords:  Kerala, Thiruvananthapuram, news, case, complaint, Congress, UDF, LDF, election, Trending, BJP, Voters list, Top-Headlines, FIR Registered against complainant, Protested by Chennithala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL