ഫാഷൻ ഗോൾഡ് ജ്വല്ലറി കേസ്; എം സി ഖമറുദ്ദീൻ എം എൽ എയുടെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ പോലീസ് റെയ്ഡ്
Sep 8, 2020, 13:43 IST
ചെറുവത്തൂർ: (www.kasargodvartha.com 08.09.2020) ഫാഷൻ ഗോൾഡ് ജ്വല്ലറി കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം എൽ എ യും ജ്വല്ലറിയുടെ ചെയർമാനുമായ എം സി ഖമറുദ്ദീൻ്റെയും എം ഡി പൂക്കോയ തങ്ങളുടെയും വീടുകളിൽ പോലീസ് റെയ്ഡ്. റെയിഡിൽ ജ്വല്ലറി ഇടപാടുമായി ബന്ധപ്പെട്ട ഏതാനും രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.
ഖമറുദ്ദീൻ്റെ പടന്ന എടച്ചാക്കൈയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് ചൊവ്വാഴ്ച്ച രാവിലെ റെയിഡ് നടന്നത്. ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതിൻ്റെ ഭാഗമായി ചന്തേര സി ഐ നാരായണൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയിഡ് നടക്കുമ്പോൾ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
എം എൽ എയായ ശേഷം ഖമറുദ്ദീൻ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിലെ വാടക വീട്ടിലാണ് താമസം. ഇടയ്ക്കിടെ മാത്രമേ പടന്ന എടച്ചാക്കൈയിലെ വീട്ടിൽ എത്താറുള്ളു. ജ്വല്ലറിയിൽ നിക്ഷേപമായി സ്വീകരിച്ച പണം മടക്കി നൽകാതെ വഞ്ചിച്ചുവെന്ന് കാണിച്ച് ചന്തേര പോലീസ് 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കാസർകോട്ടും അഞ്ച് പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡി വൈ എസ് പി സതീഷ് കുമാർ ആലക്കലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
കേസ് രേഖകൾ ചന്തേര പോലീസ് ക്രൈംബ്രാഞ്ചിന് ഉടൻ കൈമാറും..

Keywords: Kasaragod, News, Kerala, Jewellery, MLA, Police, Raid, M.C.Khamarudheen, Case, House, Trending, Top-Headlines, Fashion Gold Jewelry Case; police raids homes of MC Khamaruddin MLA and Pookoya Thangal