city-gold-ad-for-blogger

മദ്യപന്മാര്‍ കാത്തിരുന്ന ആ ഫലം എത്തി; ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്, വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്‌ലെറ്റ് വ്യാഴാഴ്ച തുറന്നേക്കും, അന്തിമ തീരുമാനം കലക്ടറുടേതെന്ന് പോലീസ്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.07.2020) പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് കോവിഡ് 19-സ്ഥിതീകരിച്ചതിനെ തുടര്‍ന്ന്അടച്ചു പൂട്ടിയ വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റിലെ ജീവനക്കാരുടെ സ്രവ പരിശോധന ഫലംനെഗറ്റീവ്. മദ്യപന്മാര്‍ ആകാംക്ഷയോടെ കാത്തിരുന്ന കോവിഡ് പരിശോധന ഫലം പുറത്ത് വന്നത് ബുധനാഴ്ച്ച ഉച്ചയോടെയാണ്. വെള്ളരിക്കുണ്ട് ബീവറേജ് വ്യഴാഴ്ച മുതല്‍ തുറന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
മദ്യപന്മാര്‍ കാത്തിരുന്ന ആ ഫലം എത്തി; ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്, വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്‌ലെറ്റ് വ്യാഴാഴ്ച തുറന്നേക്കും, അന്തിമ തീരുമാനം കലക്ടറുടേതെന്ന് പോലീസ്

ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടറാണ് ബീവറേജ് ഔട്ട് ലെറ്റ് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് എന്ന് വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.ഈ മാസം 23.ന് ആണ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റില്‍ പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് 19-സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു പൂട്ടിയത്.

കോവിഡ് ബാധിതനായ ഉദ്യോഗസ്ഥനില്‍ നിന്നും ജീവനക്കാര്‍ക്ക് സമ്പര്‍ക്കം വഴി രോഗവ്യാപനം ഉണ്ടായേക്കാമെന്ന കണക്കു കൂട്ടലിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പാണ് വെള്ളരിക്കുണ്ട് ബീവറേജിലെ ജീവനക്കാരോട് ക്വാറന്റേനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് 19.സ്ഥിതീകരിക്കുന്നതിനു അഞ്ചു ദിവസം മുന്‍പാണ് കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വെള്ളരി ക്കുണ്ട്ബീവറേജില്‍ പരിശോധനക്ക് എത്തിയത്. ഇതില്‍ കുറ്റിക്കോല്‍ സ്വദേശിയായ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി അന്നേ ദിവസം ബിവറേജില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ ജീവനക്കാരോടും ആരോഗ്യ വകുപ്പ് ക്വാറന്റേനില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

വെള്ളരിക്കുണ്ട് ബിവറേജിലെ ജീവക്കാര്‍ ക്വാറന്റേനില്‍ പോയതിനാല്‍ ഇവിടെ നിന്നും ആപ്പുവഴി മദ്യം വാങ്ങിയവരും ആശങ്കയിലായിരുന്നു. എന്നാല്‍ ബുധനാഴ്ച തങ്ങള്‍ക്ക് മദ്യം തരുന്ന ജീവനക്കാരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇവരും അതീവ സന്തോഷത്തിലായി. വെള്ളരിക്കുണ്ട് പെട്രോള്‍ പമ്പിനടുത്തെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും 23ന് കോവിഡ് 19-സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റു ജീവനക്കാരെയും സ്രവ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയും ഫലം നെഗറ്റീവ് ആണ്.


Keywords:  Vellarikundu, news, Kerala, COVID-19, Test, Trending, Excise, Police, District Collector,  Employee test result is negative in vellarikund 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia