തെരഞ്ഞെടുപ്പ് പരാജയം: ലീഗ് കൊലപാതക രാഷ്ട്രീയത്തിലൂടെ പക വീട്ടുന്നുവെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: (www.kasargodvartha.com 24.12.2020) തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കൊലപാതക രാഷ്ട്രീയത്തിലൂടെ പക വീട്ടാനുള്ള ലീഗ് ശ്രമം സംസ്ഥാനത്തിന് ആപത്താണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുര്‍ റഹ് മാന്‍ ഔഫിനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു.
രാജ്യത്ത് കലാപവും അക്രമവും സ്ത്രീ പീഡനവും നടത്തി ഭീകര താണ്ഡവമാടുന്ന സംഘപരിവാരത്തോട് മൃദുസമീപനം സ്വികരിക്കുന്ന ലീഗാണ് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അബ്ദുര്‍ റഹ് മാന്‍ ഔഫിനെ കൊലക്കത്തിക്കിരയാക്കിയതെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണയ്ക്കാത്തവരെ അരിഞ്ഞുതള്ളുമെന്ന ഭീഷണി സന്ദേശമാണ് ഈ കൊലപാതകത്തിലൂടെ നല്‍കുന്നതെന്നും സമാധാന കാംക്ഷികള്‍ ഈ ഭീഷണിക്കെതിരെ രംഗത്തുവരണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ അഭ്യര്‍ത്ഥിച്ചു.