കോവിഡ് ബാധിച്ച് ഞായറാഴ്ച ഇരട്ട മരണം; കാസര്‍കോട്ട് മരണം 11 ആയി ഉയര്‍ന്നു
Aug 2, 2020, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2020) കോവിഡ് ബാധിച്ച് ഞായറാഴ്ച ഇരട്ട മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാസര്‍കോട്ട് മരണപ്പെട്ടവരുടെ 11 ആയി ഉയര്‍ന്നു. മരിച്ചത് ചികിത്സയിലായിരുന്ന രണ്ടു പേരാണ് ഞായറാഴ്ച മരിച്ചത്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയിലെ ടി അസിനാര്‍ ഹാജി (78) കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ വെച്ചും, ഉപ്പളയ്ക്കു സമീപത്തെ ഷഹര്‍ബാനു(74) കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ഏറെ കാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു അസിനാര്‍ ഹാജി. ഭാര്യ: പി പി ബീഫാത്വിമ. മക്കള്‍: സുനീറ, സമീറ നസീമ, പരേതനായ ജാഫര്‍. മരുമക്കള്‍: ആഇശ, ടി ഇസ്മാഈല്‍, എം ടി മുഹമ്മദ്.
മലേഷ്യയിലെ മുന്‍ കാല വ്യാപാരിയായിരുന്നു അസിനാര്‍ ഹാജി. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.
ഹാജി അബ്ദുര്‍ റഹ് മാന്റെ ഭാര്യയായ ഷെഹര്‍ ബാനു ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
ശ്വാസ തടസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Keywords: COVID-19, Trending, kasaragod, news, Kerala, Death, Report, Double covid death on Sunday