city-gold-ad-for-blogger

കോഴിക്കോട്ട് ബൈക്കിൽ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 06.03.2020) കോഴിക്കോട്ട് ബുള്ളറ്റില്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ മരണപ്പെട്ടു. നീലേശ്വരം കിനാനൂര്‍ കരിന്തളം സ്വദേശിയും ഇപ്പോള്‍ കുശാല്‍നഗറില്‍ താമസക്കാരനുമായ പത്രപ്രവത്തകന്‍ കരിന്തളം സുകുമാരന്റെ മകന്‍ ഡോ. വി വി സുഭാഷ് കുമാര്‍ (26)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ കോഴിക്കോട് മുക്കം കൂടത്തായി മേല്‍പാലത്തിന് മുകളില്‍ സുഭാഷ് സഞ്ചരിച്ച ബുള്ളറ്റില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചതായി താമരശ്ശേരി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കോഴിക്കോട് കെ എം സി ടി കോളജില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി പരിശീലനത്തിലായിരുന്നു സുഭാഷ്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മാതാവ്: ശോഭ (ഗോകുലം ചിട്ടി). സഹോദരങ്ങള്‍: ഡോ. സുശോഭ് കുമാര്‍ (പെരിയ പ്രാഥമികാരോഗ്യ കേന്ദ്രം), സുശാന്ത് കുമാര്‍ (കോട്ടയം മെഡിക്കല്‍ കോളജ് എം ബി ബി എസ് വിദ്യാര്‍ത്ഥി).

കോഴിക്കോട്ട് ബൈക്കിൽ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ മരണപ്പെട്ടു

Keywords: Kasaragod, Kerala, news, Top-Headlines, Accidental Death, Neeleswaram, Lorry, Doctor died in Road accident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia