city-gold-ad-for-blogger

കാസര്‍കോട്ട് ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.10.2020) സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ക്ലിനിക്ക് നടത്തുകയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ റിട്ട. ശിശുരോഗ വിദഗ്ദ്ധന്‍ കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലെ ഡോ. സതീഷ് സര്‍വോത്തം ഷാന്‍ ബോഗ് (66) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

അഞ്ച് ദിവസമായി ചുമയും ശ്വാസതടസ്സവും ഉണ്ടായതിനാല്‍ വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ നില ഗുരുതരമായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനെറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കാസര്‍കോട്ട് ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു


ഭാര്യ: ഡോ. നയന. മക്കള്‍: സിദ്ധാര്‍ത്ഥ് (എഞ്ചിനീയര്‍ യു എസ് എ), സുസ്മിത (എഞ്ചിനീയര്‍). മരുമകള്‍: കാവ്യ.

ഡോ. സതീഷിന്റെ മരണത്തില്‍ കാസര്‍കോട് ഐ എം എ പ്രസിഡണ്ട് ഡോ. ബി നാരായണ നായ്ക്ക്, സെക്രട്ടറി ഡോ. രാകേഷ് എന്നിവരും ഐ എ പി പ്രസിഡണ്ട് ജിതേന്ദ്രറായ്, സെക്രട്ടറി ഗോപാലകൃഷ്ണ എന്നിവര്‍ അനുശോചിച്ചു.

മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ബുധനാഴ്ച സംസ്‌ക്കരിക്കും.

Updated

Keywords:  Kasaragod, news, Kerala, COVID-19, Trending, Death, Top-Headlines, Doctor, Doctor Dead Due to COVID in Kasaragod
 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia