രോഗം ഭേദമായി വീട്ടിലെത്തിയയാള്‍ക്ക് വീണ്ടും കോവിഡ് ലക്ഷണം; രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി എം ഒ
May 15, 2020, 16:55 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2020) കോവിഡ് രോഗം ഭേദമായശേഷം വീട്ടിലെത്തിയ യുവാവിന് വീണ്ടും കോവിഡിന്റെ ലക്ഷണം. ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്ന 22 കാരനാണ് രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ചുമയും പനിയും വയറിളക്കവും ചര്‍ദ്ദിയും ഉണ്ടായതോടെ യുവാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്രവം പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ലാബില്‍ പരിശോധിച്ചപ്പോഴാണ് സംശയം ഉണ്ടായത്. ഇതേ തുടര്‍ന്ന് സ്രവം വിദഗ്ദ്ധ പരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം കൂടി നോക്കിയായിരിക്കും സ്ഥിരീകരണം നടത്തുക.
ഇതിനിടെ കോവിഡ്-19 രോഗം ചികിത്സിച്ച് ഭേദമായ ഒരാള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചതായി ചില ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. രോഗമുക്തി നേടിയ പള്ളിക്കര സ്വദേശി പനിയും ചുമയും ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ പരിശോധനക്കെത്തിയതിനാല്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തൊണ്ടയിലെ സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സംശയനിവാരണത്തിനായി പരിശോധനയ്ക്ക് അയക്കുന്നുണ്ട്. ഇദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചുവെന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും ഡി എം ഒ അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, DMO on Covid relapse of Kasaragod
< !- START disable copy paste -->