ദീപാവലി ആഘോഷം; സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി
തിരുവനന്തപുരം: (www.kasargodvartha.com 03.11.2021) ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പെടുത്തി. രാത്രി എട്ട് മണിക്കും 10 നും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കിയത്. രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
നിയന്ത്രണം ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്. ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി.
മുഖ്യമന്ത്രിയുടെ ദീപാവാലി ആശംസ
നന്മയുടേയും സ്‌നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത്. മാനവികതയുടെ സന്ദേശം ഉയര്‍ത്തി ദീപാവലി ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Celebration, Trending, Top-Headlines, Diwali celebrations; Fireworks banned