ചികിത്സയ്ക്കിടെ മരിച്ചയാളുടെ കോവിഡ് പരിശോധന പോസറ്റീവ്
Aug 17, 2020, 22:08 IST
നീലേശ്വരം: (www.kasargodvartha.com 17.08.2020) ചികില്‍സയ്ക്കിടെ മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം പോസറ്റീവ്.
കോട്ടയില്‍ മുഹമ്മദ് കുഞ്ഞി ഹാജി (75) യുടെ പരിശോധനാ ഫലമാണ് പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്.
കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു മരണം. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജൂലൈ 19 ന് ആണ് ഇദ്ദേഹത്തെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 നു കണ്ണൂരിലേക്കു മാറ്റിയപ്പോള്‍ നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ഭാര്യ: ടി.ഖദീജ. മക്കള്‍: ഷാഹിദ, സറീന, സിറാജ്, ശിഹാബ്. മരുമക്കള്‍: സൈനുല്‍ ആബിദീന്‍, സ്വാദിഖ് ഹാജി, റഫീദ, ഫാത്തിമ, സഹോദരങ്ങള്‍: സുഹറ, പരേതരായ മറിയം, ഇബ്രാഹിം.
Keywords: Kasaragod, Neeleswaram, Kerala, News, COVID-19, Death, Top-Headlines, Trending, Died man's covid test is positive
< !- START disable copy paste -->