city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവികയുടെ മരണത്തിന് ഉത്തരവാദി കേരള സര്‍ക്കാര്‍: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം:  (www.kasargodvartha.com 02.06.2020) ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തിനുത്തരവാദി
കേരള സര്‍ക്കാരാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളത്തില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇതില്‍ ഭൂരിപക്ഷവും  ആദിവാസി-ദളിത്-പിന്നാക്ക- പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളാണ്. കേരള വികസനത്തിന്റെ ഓഹരി ലഭിക്കാതെ പുറംതള്ളപ്പെട്ടു പോയവരെ പരിഗണിക്കാതെ പുതിയ വിദ്യാഭ്യാസ രീതി ദുര്‍വാശി മൂലം വേഗത്തില്‍ നടപ്പാക്കിയ സര്‍ക്കാറിന് ഈ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല.

ദേവികയുടെ മരണത്തിന് ഉത്തരവാദി കേരള സര്‍ക്കാര്‍: വെല്‍ഫെയര്‍ പാര്‍ട്ടി

ഓണ്‍ലൈന്‍ പഠനത്തിനുള്ള സൌകര്യം വലിയൊരു വിഭാഗത്തിന് ഇല്ല എന്ന് മനസിലാക്കിയിട്ടും അത്തരം വിദ്യാര്‍ത്ഥികള്‍ പഠനം ആരംഭിക്കേണ്ടതില്ല എന്ന് വെച്ചതിലൂടെ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെ രണ്ടാം തരം പൗരന്‍മാരായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വ്യക്തമായിരിക്കുന്നു. എല്ലാവര്‍ക്കും സൗകര്യം ഉറപ്പാകുന്നത് വരെ പഠനം ആരംഭിക്കുന്നത് നീട്ടി വെച്ചിരുന്നെങ്കില്‍ ദേവകി ജീവിച്ചിരിക്കുമായിരുന്നു. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുറപ്പു വരുത്തുന്ന വികസനം ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല എന്നത് വികസന വായ്ത്താരികള്‍ക്കിടയില്‍ ഭരണകൂടം മറന്ന് പോകരുത്. കോവിഡ് പ്രതിരോധത്തിലും സര്‍ക്കാര്‍ പദ്ധതികളിലും എല്ലാവരെയും ചേര്‍ത്ത് പിടിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാതെ എല്ലാം സര്‍ക്കാര്‍ ചെയ്യുന്നു എന്ന് മേനി നടിക്കാന്‍ വേണ്ടി ദുരഭിമാന ബോധത്തോടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് കൊണ്ട് ജനങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകുന്നവരെ സര്‍ക്കാര്‍ തടയുകയാണ്. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ പോലും അനുവദിക്കാത്ത സര്‍ക്കാര്‍ ഫാഷിസം കേരള ജനതക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഓരേപോലെ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേവികയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു ദേവികയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Keywords:  Thiruvananthapuram, news, Kerala, class, Death, Government, Social networks, Top-Headlines, Trending, Devika's death; Welfare party against Kerala Govt

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia