സംസ്ഥാനത്ത് ശനിയാഴ്ച 2172 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 119 പേര്‍
Aug 22, 2020, 17:59 IST
തിരുവനന്തപുരം: (www.kasargodvartha.com 22.08.2020) സംസ്ഥാനത്ത് 2172 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 290 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 50 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 89 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ശനിയാഴ്ച നെഗറ്റിവായത്. ഇതോടെ 19,538 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.