സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 147 പേര്‍
Aug 11, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 10.08.2020) സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമ്ര്രന്തി അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
മലപ്പുറം 242, തിരുവനന്തപുരം 297, പാലക്കാട് 141, കാസര്‍കോട് 147, എറണാകുളം 133, കോഴിക്കോട് 158, കണ്ണൂര്‍ 30, കൊല്ലം 25, തൃശ്ശൂര്‍ 32, കോട്ടയം 24, വയനാട് 18, ആലപ്പുഴ 146, ഇടുക്കി 4, പത്തനംതിട്ട 20 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
അഞ്ച് പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1426 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
Keywords: Thiruvananthapuram, Kerala, News, COVID-19, Case, Top-Headlines, Trending, Covid19 report in Kerala