സംസ്ഥാനത്ത് ബുധനാഴ്ച 8516 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 182 പേര്‍
Nov 4, 2020, 18:01 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2020) സംസ്ഥാനത്ത് ബുധനാഴ്ച 8516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസർകോട് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 769, പത്തനംതിട്ട 286, ആലപ്പുഴ 672, കോട്ടയം 470, ഇടുക്കി 90, എറണാകുളം 1078, തൃശൂര്‍ 936, പാലക്കാട് 583, മലപ്പുറം 655, കോഴിക്കോട് 1015, വയനാട് 87, കണ്ണൂര്‍ 515, കാസർകോട് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ബുധനാഴ്ച നെഗറ്റീവായത്. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Trending, Test, Report, COVID updates Kerala Wednesday.
< !- START disable copy paste -->