city-gold-ad-for-blogger

ജീവനക്കാരന് കോവിഡ്: കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് അടച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2020) നഗരസഭയിലെ റവന്യു വിഭാഗം ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭയുടെ പ്രവർത്തനം സെപ്തംബർ 9 വരെ താൽക്കാലികമായി നിർത്തിവെക്കുന്നതായി നഗരസഭാ ചെയർമാനും സെക്രട്ടറിയും അറിയിച്ചു. കോവിഡ് സ്ഥിരികരിച്ച ജീവനക്കാരനുമായി സമ്പർക്കത്തിലേർപ്പെട്ട പതിനാലോളം ജീവനക്കാരോട് സ്വയം നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ജീവനക്കാരന് കോവിഡ്: കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് അടച്ചു

എന്നാൽ വോട്ടർപ്പട്ടിക ഹിയറിംഗുമായി ബന്ധപ്പെട്ട് തെരെഞ്ഞടുപ്പ് കമ്മീഷൻ നിർദേശ പ്രകാരം പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവർ തെരെഞ്ഞടുപ്പ് കമ്മീഷൻ്റെ വെബ്സെറ്റിൽ നിന്ന് പേര് ചേർക്കാൻ നൽകിയ അപേക്ഷ ഡൗൺലോഡ് ചെയ്ത് സ്ഥിരതാമസമുണ്ടെന്ന് തെളിക്കുന്ന രേഖകൾ സഹിതം സെപ്തംബർ പത്താം തിയ്യതിക്ക് മുമ്പായി നഗരസഭ ഓഫീസിൽ ഏൽപ്പിക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.


Keywords: Kasaragod, Kanhangad, Kerala, News, COVID-19, Employees, Office, Trending, COVID to Employee; Kanhangad Municipal Corporation office closed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia