കോവിഡ് മൂന്നാം ഘട്ടം; കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 50 പേര്‍ക്ക്, നിലവില്‍ ചികിത്സയിലുള്ളത് 40 പേര്‍
May 26, 2020, 13:28 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2020) കോവിഡ് മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചത് 50 പേര്‍ക്ക്. ഇതില്‍ 40 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിങ്കളാഴ്ച മാത്രം 14 പേര്‍ക്കാണ് കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും ജില്ലയില്‍ എത്തിയ 13 പേര്‍ക്കും ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറു പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. എട്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയും രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തി രോഗം ബാധിച്ച 36 പേരില്‍ 34 പേരും മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി പി എം പ്രാദേശിക നേതാവിനും കുടുംബത്തിനും രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ നിന്നും വന്ന ബന്ധുവില്‍ നിന്നാന്ന് പ്രാദേശിക നേതാവിനും പഞ്ചായത്ത് അംഗമായ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം പകര്‍ന്നത്. ഇവര്‍ ഉള്‍പ്പടെ ജില്ലയില്‍ ആറു പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ ഇത് വരെ കോവിഡ് സ്ഥിരീകരിച്ച 228 പേരില്‍ 188 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.