സംസ്ഥാനത്ത് ശനിയാഴ്ച 5528 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 93 പേര്‍
Jan 9, 2021, 18:02 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2021) സംസ്ഥാനത്ത് ശനിയാഴ്ച 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍കോട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 352, കൊല്ലം 684, പത്തനംതിട്ട 294, ആലപ്പുഴ 302, കോട്ടയം 920, ഇടുക്കി 70, എറണാകുളം 761, തൃശൂര്‍ 403, പാലക്കാട് 179, മലപ്പുറം 478, കോഴിക്കോട് 562, വയനാട് 139, കണ്ണൂര്‍ 220, കാസര്‍കോട് 60 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 64,318 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,38,808 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ്, 63 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24771 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 63 പേര്‍ക്ക് ശനിയാഴ്ച കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 4174 പേരും സ്ഥാപനങ്ങളില്‍ 301 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4475 പേരാണ്. പുതിയതായി 426 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1826 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 498 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 273 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 67 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-6
ബളാല്‍- 2
ബേഡഡുക്ക- 5
ചെമ്മനാട്- 4
ചെങ്കള- 2
ചെറുവത്തൂര്‍- 3
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 3
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാൂര്‍ കരിന്തളം- 1
കോടോം ബേളൂര്‍- 23
കുറ്റിക്കോല്‍- 1
മധൂര്‍- 2
മംഗല്‍പാടി- 1
മുളിയാര്‍- 3
നീലേശ്വരം- 3
പള്ളിക്കര- 3
പനത്തടി- 6
പിലിക്കോട്- 4
പുല്ലൂര്‍പെരിയ- 5
ഉദുമ- 4
വെസ്റ്റ് എളേരി- 7
ശനിയാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
ബദിയഡുക്ക-1
ബളാല്‍-3
ബേഡഡുക്ക-2
ചെമ്മനാട്- 1
ചെങ്കള- 2
കാഞ്ഞങ്ങാട്- 4
കയ്യൂര്‍ ചീമേനി- 3
മധൂര്‍- 1
മടിക്കൈ-1
മംഗല്‍പാടി- 4
മഞ്ചേശ്വരം-1
നീലേശ്വരം- 12
പടന്ന-3
പൈവളിഗെ-1
പള്ളിക്കര-1
പിലിക്കോട്- 13
പുല്ലൂര്‍ പെരിയ-3
ഉദുമ-2
വെസ്റ്റ് എളേരി-5
Keywords: Kasaragod, News, Kerala, Top-Headlines, Trending, COVID-19, Test, Thiruvananthapuram, Covid Report In Kerala.