city-gold-ad-for-blogger

സംസ്ഥാനത്ത് ശനിയാഴ്ച 41,971 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 1749 പേര്‍

കാസര്‍കോട്: (www.kasargodvartha.com 08.05.2021) സംസ്ഥാനത്ത് ശനിയാഴ്ച 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍കോട് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ശനിയാഴ്ച 41,971 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 1749 പേര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2403, കൊല്ലം 1412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4052, തൃശൂര്‍ 1686, പാലക്കാട് 3487, മലപ്പുറം 3388, കോഴിക്കോട് 4991, വയനാട് 591, കണ്ണൂര്‍ 1856, കാസര്‍കോട് 620 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്.


കാസര്‍കോട് ജില്ലയില്‍ 1749 പേര്‍ക്ക് കൂടി കോവിഡ്, 621  പേര്‍ക്ക് രോഗമുക്തി 

കാസര്‍കോട് ജില്ലയില്‍ 1749 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 32 ആണ്. ചികിത്സയിലുണ്ടായിരുന്ന 621 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 15599 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

വീടുകളില്‍ 17708 പേരും സ്ഥാപനങ്ങളില്‍ 802 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 18510  പേരാണ്. പുതിയതായി 1754 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3837 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2080 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 934 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 939 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 621 പേരെ ഡിസ്ചാര്‍ജ് ചെയ്തു.  

55932 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 39925 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
 

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia