സംസ്ഥാനത്ത് വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 939 പേര്‍
കാസര്‍കോട്: (www.kasargodvartha.com 07.05.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍കോട് 939 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായവരുടെ കണക്ക്.
കാസർകോട് ജില്ലയിൽ 939 പേർക്ക് കൂടി കോവിഡ്, 699 പേർക്ക് രോഗമുക്തി
കാസർകോട് ജില്ലയിൽ 939 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 699 പേർ കോവിഡ് നെഗറ്റീവായി. നിലവിൽ 14475 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളിൽ 16948 പേരും സ്ഥാപനങ്ങളിൽ 742 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 17690 പേരാണ്. പുതിയതായി 1321 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3708 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 2240 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1193 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 1158 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 730 പേരെ ഡിസ്ചാർജ് ചെയ്തു. 54183 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 39304 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.