സംസ്ഥാനത്ത് ഞായറാഴ്ച 14,672 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 423 പേർ
Jun 6, 2021, 18:14 IST
തിരുവനന്തപുരം: (www.kasargodvartha.com 06.06.2021) സംസ്ഥാനത്ത് ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2304, കൊല്ലം 1317, പത്തനംതിട്ട 923, ആലപ്പുഴ 2041, കോട്ടയം 989, ഇടുക്കി 714, എറണാകുളം 1936, തൃശൂര്‍ 1472, പാലക്കാട് 1147, മലപ്പുറം 5087, കോഴിക്കോട് 1806, വയനാട് 302, കണ്ണൂര്‍ 857, കാസര്‍ഗോഡ് 534 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,62,071 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.