സംസ്ഥാനത്ത് വ്യാഴാഴ്ച 4649 പേര്‍ക്ക് കോവിഡ്: കാസർകോട് 141 പേര്
Jan 6, 2022, 17:56 IST
തിരുവനന്തപുരം (www.kasargodvartha.com 06.01.2022) സംസ്ഥാനത്ത് വ്യാഴാഴ്ച 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 741, കൊല്ലം 18, പത്തനംതിട്ട 101, ആലപ്പുഴ 78, കോട്ടയം 182, ഇടുക്കി 70, എറണാകുളം 301, തൃശൂര്‍ 82, പാലക്കാട് 50, മലപ്പുറം 97, കോഴിക്കോട് 222, വയനാട് 29, കണ്ണൂര്‍ 178, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,93,093 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.