city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് ഞായറാഴ്ച 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 380 പേർ

തിരുവനന്തപുരം: (www.kasargodvartha.com 05.09.2021) സംസ്ഥാനത്ത് ഞായറാഴ്ച 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസർകോട് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

 
 സംസ്ഥാനത്ത് ഞായറാഴ്ച 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 380 പേർ



രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂര്‍ 2696, പാലക്കാട് 2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂര്‍ 1860, കാസർകോട് 597 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,37,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ 380 പേര്‍ക്ക് കൂടി കോവിഡ്, 603 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 380 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 603 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5113 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 472.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19516 പേര്‍

വീടുകളില്‍ 18615 പേരും സ്ഥാപനങ്ങളില്‍ 901 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19516 പേരാണ്. പുതിയതായി 1279 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4877 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3486, ആന്റിജന്‍ 1383, ട്രൂനാറ്റ് 8). 1160 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1188 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 479 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 603 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 126679 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 120531 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍-804197
കോവീഷീല്‍ഡ്- 731006
കോവാക്‌സീന്‍-73191
രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവർ- 342784

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL