city-gold-ad-for-blogger

സംസ്ഥാനത്ത് ശനിയാഴ്ച 12,456 കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 682 പേർ

തിരുവനന്തപുരം: (www.kasargodvartha.com 03.07.2021) സംസ്ഥാനത്ത് ശനിയാഴ്ച 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസർകോട് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1471, കൊല്ലം 1140, പത്തനംതിട്ട 479, ആലപ്പുഴ 759, കോട്ടയം 425, ഇടുക്കി 267, എറണാകുളം 1172, തൃശൂര്‍ 1856, പാലക്കാട് 1183, മലപ്പുറം 1535, കോഴിക്കോട് 814, വയനാട് 274, കണ്ണൂര്‍ 502, കാസർകോട് 638 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,43,909 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്ത് ശനിയാഴ്ച 12,456 കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 682 പേർ

കാസര്‍കോട് ജില്ലയില്‍ 682 പേര്‍ക്ക് കൂടി കോവിഡ്, 644 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 682 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 644 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5676 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24259 പേര്‍

വീടുകളില്‍ 23234 പേരും സ്ഥാപനങ്ങളില്‍ 1025 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24259 പേരാണ്. പുതിയതായി 2160 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3577 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1321, ആന്റിജന്‍ 2231, ട്രൂനാറ്റ് 25). 1818 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1241 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 708 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 644 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 88048 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 81668 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 12.4

Keywords:  News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia