city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് തിങ്കളാഴ്ച 12,300 പേർക്ക് കോവിഡ്: കാസർകോട് 341 പേർ

കാസർകോട്: (www.kasargodvartha.com 31.05.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് തിങ്കളാഴ്ച 12,300 പേർക്ക് കോവിഡ്: കാസർകോട് 341 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2924, കൊല്ലം 2437, പത്തനംതിട്ട 1094, ആലപ്പുഴ 2094, കോട്ടയം 1635, ഇടുക്കി 1308, എറണാകുളം 4003, തൃശൂര്‍ 2437, പാലക്കാട് 2584, മലപ്പുറം 3508, കോഴിക്കോട് 2210, വയനാട് 440, കണ്ണൂര്‍ 1518, കാസര്‍ഗോഡ് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,06,982 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,10,385 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ 341 പേര്‍ക്ക് കൂടി കോവിഡ്, 678 പേര്‍ക്ക് രോഗമുക്തി 

കാസര്‍കോട് ജില്ലയില്‍ 341 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി ഉയര്‍ന്നു.

വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1202 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 699 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2470 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1385, ആന്റിജന്‍ 1075, ട്രൂനാറ്റ് 10). 718 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1988 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 699 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 952 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

71694 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 64792 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 20.8

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia