city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് വെള്ളിയാഴ്ച 37,199 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 813 പേര്‍

കാസര്‍കോട്: (www.kasargodvartha.com 30.04.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍കോട് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വെള്ളിയാഴ്ച 37,199 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 813 പേര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1602, കൊല്ലം 2124, പത്തനംതിട്ട 459, ആലപ്പുഴ 933, കോട്ടയം 1804, ഇടുക്കി 533, എറണാകുളം 2689, തൃശൂര്‍ 1283, പാലക്കാട് 886, മലപ്പുറം 1099, കോഴിക്കോട് 2013, വയനാട് 249, കണ്ണൂര്‍ 1113, കാസര്‍കോട് 713 എന്നിങ്ങനേയാണ് പരിശോധനാ ഫലം വെള്ളിയാഴ്ച നെഗറ്റീവായത്.


കാസർകോട് ജില്ലയിൽ 813 പേർക്ക് കൂടി കോവിഡ്, 722 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 813 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.4. ചികിത്സയിലുണ്ടായിരുന്ന 722 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 9366 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

വീടുകളിൽ 11546 പേരും സ്ഥാപനങ്ങളിൽ 818 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12364 പേരാണ്. പുതിയതായി 1337 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3755 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1472 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 811 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 1072 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 722  പേരെ ഡിസ്ചാർജ് ചെയ്തു. 47824 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38098 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia