സംസ്ഥാനത്ത് വ്യാഴാഴ്ച 4700 പേര്‍ക്ക് കോവിഡ്: കാസർകോട് 97 പേർ
Dec 2, 2021, 18:07 IST
തിരുവനന്തപുരം: (www.kasargodvartha.com 02.12.2021) സംസ്ഥാനത്ത് വ്യാഴാഴ്ച 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസർകോട് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4128 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 648, കൊല്ലം 269, പത്തനംതിട്ട 8, ആലപ്പുഴ 166, കോട്ടയം 285, ഇടുക്കി 157, എറണാകുളം 523, തൃശൂര്‍ 390, പാലക്കാട് 199, മലപ്പുറം 206, കോഴിക്കോട് 665, വയനാട് 227, കണ്ണൂര്‍ 291, കാസർകോട് 94 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,376 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,66,034 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയിൽ 97പേര് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 94പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 666 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 716
വീടുകളിൽ 3174പേരും സ്ഥാപനങ്ങളില്‍ 409പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3583പേരാണ്. പുതിയതായി271പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2658സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 2095ആന്റിജന്‍ 556 ട്രൂനാറ്റ് ) 1730പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 397പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 87പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 95പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ141,923 കോവിഡ് സ്ഥിരീകരിച്ചത്. 140,035 ഇതുവരെ കോവിഡ് നെഗറ്റീവായി
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.