കേരളത്തില്‍ ബുധനാഴ്ച 52,199 പേര്‍ക്ക് കോവിഡ്: കാസർകോട് 875 പേര്‍
Feb 2, 2022, 18:05 IST
തിരുവനന്തപുരം (www.kasargodvartha.com 02.02.2022) സംസ്ഥാനത്ത് ബുധനാഴ്ച 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസർകോട് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,715 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2175, കൊല്ലം 3900, പത്തനംതിട്ട 1810, ആലപ്പുഴ 2406, കോട്ടയം 3043, ഇടുക്കി 1267, എറണാകുളം 11,021, തൃശൂര്‍ 2010, പാലക്കാട് 3504, മലപ്പുറം 2095, കോഴിക്കോട് 4114, വയനാട് 1110, കണ്ണൂര്‍ 2333, കാസർകോട് 937 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,77,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,95,091 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ജില്ലയില്‍ 19024പേരാണ് നിരീക്ഷണത്തിലുള്ളത്
വീടുകളിൽ18525പേരും സ്ഥാപനങ്ങളിൽ 499പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 19024 പേരാണ്. പുതിയതായി പേരെ 1226 കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3461സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ2947ആന്റിജന്‍ 504 ട്രൂനാട്ട് 10) 622 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 916 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 552 നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 938 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 160464 കോവിഡ് സ്ഥിരീകരിച്ചത് 152514 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 14 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.