സംസ്ഥാനത്ത് ചൊവ്വാഴ്ച 5887 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 59 പേര്‍
Dec 29, 2020, 18:10 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 375, കൊല്ലം 348, പത്തനംതിട്ട 242, ആലപ്പുഴ 237, കോട്ടയം 581, ഇടുക്കി 303, എറണാകുളം 377, തൃശൂര്‍ 604, പാലക്കാട് 379, മലപ്പുറം 475, കോഴിക്കോട് 645, വയനാട് 223, കണ്ണൂര്‍ 203, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,81,397 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പര്‍ക്കം -52, വിദേശം-4, ഇതര സംസ്ഥാനം -3 ). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23990 ആയി. നിലവില്‍ 870 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 249 ആയി.
ചികിത്സയിലുണ്ടായിരുന്ന 54 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
വീടുകളില്‍ 3999 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4348 പേരാണ്. പുതിയതായി 253 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1505 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 304 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 458 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 39 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 54 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 2
ബദിയഡുക്ക- 1
ബളാല്‍- 4
ബേഡഡുക്ക- 3
ചെമ്മനാട്- 3
ചെങ്കള- 1
കാഞ്ഞങ്ങാട്- 3
കാസര്‍കോട്- 2
കയ്യൂര്‍ചീമേനി- 1
കിനാനൂര്‍ കരിന്തളം- 2
കോടോം ബേളൂര്‍- 2
കുമ്പള- 1
കുറ്റിക്കോല്‍- 1
മധൂര്‍- 1
മംഗല്‍പാടി- 3
മഞ്ചേശ്വരം- 1
മുളിയാര്‍- 1
നീലേശ്വരം- 4
പടന്ന- 5
പള്ളിക്കര- 3
പിലിക്കോട്- 2
പുല്ലൂര്‍ പെരിയ- 6
ഉദുമ- 2
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 4
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 5
ചെമ്മനാട്- 3
ചെങ്കള- 1
ചെറുവത്തൂര്‍-8
ദേലംപാടി-1
എന്‍മകജെ-1
കാഞ്ഞങ്ങാട്- 3
കാറഡുക്ക-1
കിനാനൂര്‍ കരിന്തളം- 1
കോടോം ബേളൂര്‍- 4
കുമ്പള- 2
മധൂര്‍- 2
മടിക്കൈ-2
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍- 4
നീലേശ്വരം- 7
പടന്ന-1
പുല്ലൂര്‍ പെരിയ- 2
പുത്തിഗെ-1
തൃക്കരിപ്പൂര്‍-1
ഉദുമ-2
Keywords: Kasaragod, News, Kerala, Top-Headlines, Trending, COVID-19, Test, Thiruvananthapuram, Covid Report In Kerala