വീണ്ടും ഞെട്ടിച്ച് കോവിഡ്; സംസ്ഥാനത്ത് ബുധനാഴ്ച 35,013 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 872 പേര്
Apr 28, 2021, 17:45 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2021) സംസ്ഥാനത്ത് ബുധനാഴ്ച 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കാസർകോട് ജില്ലയിൽ 872 പേർക്ക് കൂടി കോവിഡ്, 841 പേർക്ക് രോഗമുക്തി
കാസർകോട് ജില്ലയിൽ 872 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ബുധനാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ആണ്. 3632 പേരെ പരിശോധിച്ചതിലാണ് 872 പേർ പോസിറ്റീവായത്.
ചികിത്സയിലുണ്ടായിരുന്ന 841 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 8924 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളിൽ 11232 പേരും സ്ഥാപനങ്ങളിൽ 895 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12127 പേരാണ്. പുതിയതായി 1142 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3546 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1577 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 925 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 906 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 841 പേരെ ഡിസ്ചാർജ് ചെയ്തു. 45948 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 36667 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.