സംസ്ഥാനത്ത് ശനിയാഴ്ച 3792 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 148 പേര്‍
കാസര്‍കോട്: (www.kasargodvartha.com 27.02.2021) സംസ്ഥാനത്ത് ശനിയാഴ്ച 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍കോട് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 394, കൊല്ലം 279, പത്തനംതിട്ട 468, ആലപ്പുഴ 578, കോട്ടയം 411, ഇടുക്കി 266, എറണാകുളം 516, തൃശൂര്‍ 385, പാലക്കാട് 160, മലപ്പുറം 368, കോഴിക്കോട് 326, വയനാട് 96, കണ്ണൂര്‍ 303, കാസര്‍കോട് 100 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,01,164 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്, 103 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1322 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1023 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6605 പേര്‍
വീടുകളില്‍ 6184 പേരും സ്ഥാപനങ്ങളില്‍ 421 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6605 പേരാണ്. പുതിയതായി 578 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2998 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 810 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 571 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 120 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 29175 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27568 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 1
ബദിയഡുക്ക-1
ബളാല്‍-2
ബേഡഡുക്ക-4
ചെമ്മനാട്-8
ചെങ്കള-6
ചെറുവത്തൂര്‍-9
ദേലംമ്പാടി-2
കള്ളാര്‍-3
കാഞ്ഞങ്ങാട്-6
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-2
മധൂര്‍-1
മടിക്കൈ-2
മംഗല്‍പാടി-7
മഞ്ചേശ്വരം-2
മീഞ്ച-3
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-5
പൈവളിഗെ-3
പള്ളിക്കര-2
പനത്തടി-2
പിലിക്കോട്-12
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍-21
ഉദുമ-8
വലിയപ്പറമ്പ-1
വോര്‍ക്കാടി-2
വെസ്റ്റ് എളേരി-4
ഇതര ജില്ലക്കാര്‍
റായ്യിപ്പൂര്‍-2
കണ്ണിച്ചാര്‍- 2
കരിക്കെ-1
എരുമേലി-3
കാസര്‍കോട് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:
അജാനൂര്‍-2
ബളാല്‍-7
ബേഡഡുക്ക-3
ചെമ്മനാട്-4
ചെങ്കള-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-8
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-7
കോടോംബേളൂര്‍-1
കുമ്പള-3
കുറ്റിക്കോല്‍-4
മധൂര്‍-1
മടിക്കൈ-1
നീലേശ്വരം-1
പള്ളിക്കര-4
പനത്തടി-12
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-1
പുത്തിഗെ-1
തൃക്കരിപ്പൂര്‍-2
ഉദുമ-29
വലിയപറമ്പ-1
ഇതര ജില്ലക്കാര്‍
വളിക്കുന്ന്-1
വഴിയ്യൂര്‍- 1
കുളക്കാട-1
ആര്‍പ്പൂക്കര-1
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.