സംസ്ഥാനത്ത് വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 104 പേര്
Mar 26, 2021, 18:23 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍കോട് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1917 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 128, കൊല്ലം 155, പത്തനംതിട്ട 114, ആലപ്പുഴ 95, കോട്ടയം 145, ഇടുക്കി 58, എറണാകുളം 326, തൃശൂര്‍ 139, പാലക്കാട് 74, മലപ്പുറം 220, കോഴിക്കോട് 243, വയനാട് 32, കണ്ണൂര്‍ 140, കാസര്‍കോട് 48 എന്നിങ്ങനേയാണ് പരിശോധനാ ഫലം വെള്ളിയാഴ്ച നെഗറ്റീവായത്. ഇതോടെ 24,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,84,585 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.