സംസ്ഥാനത്ത് തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 1086 പേര്
കാസര്‍കോട്: (www.kasargodvartha.com 26.04.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂര്‍ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂര്‍ 683, കാസര്‍ഗോഡ് 423 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,32,812 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,89,267 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസർകോട് ജില്ലയിൽ 1086 പേർക്ക് കൂടി കോവിഡ്, 424 പേർക്ക് രോഗമുക്തി
ചികിത്സയിലുണ്ടായിരുന്ന 424 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 8608 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളിൽ 10471 പേരും സ്ഥാപനങ്ങളിൽ 850 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 11321 പേരാണ്. പുതിയതായി 934 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4992 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 2011 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 835 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 771 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 430 പേരെ ഡിസ്ചാർജ് ചെയ്തു. 44170 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 35209 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.