സംസ്ഥാനത്ത് ചൊവ്വാഴ്ച 5420 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 99 പേര്‍
Nov 24, 2020, 18:41 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച
5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.
5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.
കാസര്‍കോട്ട് 99 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
വീടുകളില്‍ 6534 പേരും സ്ഥാപനങ്ങളില്‍ 423 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6957 പേരാണ്. പുതിയതായി 446 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1268 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 270 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 446 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 33 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 110 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Keywords: Kasaragod, News, Thiruvananthapuram, Top-Headlines, Trending, COVID-19, Report, Test, COVID Report In Kerala