സംസ്ഥാനത്ത് ശനിയാഴ്ച 2078 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 119 പേര്
കാസര്‍കോട്: (www.kasargodvartha.com 20.03.2021) സംസ്ഥാനത്ത് ശനിയാഴ്ച 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍കോട് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2211 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 185, കൊല്ലം 140, പത്തനംതിട്ട 71, ആലപ്പുഴ 242, കോട്ടയം 358, ഇടുക്കി 24, എറണാകുളം 128, തൃശൂര്‍ 248, പാലക്കാട് 76, മലപ്പുറം 221, കോഴിക്കോട് 255, വയനാട് 43, കണ്ണൂര്‍ 112, കാസര്‍കോട് 108 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 25,009 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,72,554 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.