സംസ്ഥാനത്ത് വെള്ളിയാഴ്ച 4505 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 73 പേര്‍
കാസര്‍കോട്: (www.kasargodvartha.com 19.02.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര് 336, തിരുവനന്തപുരം 333, കണ്ണൂര് 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍കോട് 73 എന്നിങ്ങനേയാണ് ജില്ലകളില് വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 387, കൊല്ലം 427, പത്തനംതിട്ട 566, ആലപ്പുഴ 305, കോട്ടയം 378, ഇടുക്കി 93, എറണാകുളം 537, തൃശൂര് 430, പാലക്കാട് 107, മലപ്പുറം 578, കോഴിക്കോട് 590, വയനാട് 142, കണ്ണൂര് 202,കാസര്‍കോട് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം വെള്ളിയാഴ്ച നെഗറ്റീവായത്. ഇതോടെ 59,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,61,789 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.







