സംസ്ഥാനത്ത് ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 622 പേര്
Apr 18, 2021, 17:57 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2021) സംസ്ഥാനത്ത് ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍കോട് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4565 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 651, കൊല്ലം 256, പത്തനംതിട്ട 165, ആലപ്പുഴ 387, കോട്ടയം 316, ഇടുക്കി 70, എറണാകുളം 355, തൃശൂര്‍ 428, പാലക്കാട് 172, മലപ്പുറം 247, കോഴിക്കോട് 564, വയനാട് 86, കണ്ണൂര്‍ 714, കാസര്‍കോട് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 93,686 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,40,486 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസർകോട് ജില്ലയിൽ 622 പേർക്ക് കോവിഡ്, 162 പേർക്ക് രോഗമുക്തി
കാസർകോട് ജില്ലയിൽ 622 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 162 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 4064 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളിൽ 8990 പേരും സ്ഥാപനങ്ങളിൽ 670 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9660 പേരാണ്. പുതിയതായി 811 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2737 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 911 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1090 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 332 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 162 പേരെ ഡിസ്ചാർജ് ചെയ്തു. 37372 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32968 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.