സംസ്ഥാനത്ത് തിങ്കളാഴ്‌ച 6676 പേർക്ക് കോവിഡ്; കാസർകോട് 148 പേർ
Oct 18, 2021, 18:20 IST
തിരുവനന്തപുരം: (www.kasargodvartha.com17.10.2021) സംസ്ഥാനത്ത് തിങ്കളാഴ്‌ച 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസർകോട് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്‌ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂര്‍ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂര്‍ 611, കാസർകോട് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.
കാസര്‍കോട് ജില്ലയിൽ 148 പേര്‍ക്ക് കൂടി കോവിഡ് 147 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയിലൽ 148 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 147
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1229 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 544
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10234 പേർ
വീടുകളിൽ 9677 പേരും സ്ഥാപനങ്ങളില്‍ 557 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10234 പേരാണ്. പുതിയതായി 578 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2733 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2358 ആന്റിജന്‍ 364 ട്രൂനാറ്റ് 11) 420 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 665 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 133 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 147 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
136679 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 134341 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.