സംസ്ഥാനത്ത് ബുധനാഴ്ച 2098 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 131 പേര്
Mar 17, 2021, 18:05 IST
കാസര്‍കോട്: (www.kasargodvartha.com 17.03.2021) സംസ്ഥാനത്ത് ബുധനാഴ്ച 2098 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍കോട് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 229, കൊല്ലം 515, പത്തനംതിട്ട 180, ആലപ്പുഴ 145, കോട്ടയം 197, ഇടുക്കി 94, എറണാകുളം 310, തൃശൂര്‍ 202, പാലക്കാട് 101, മലപ്പുറം 177, കോഴിക്കോട് 371, വയനാട് 100, കണ്ണൂര്‍ 141, കാസര്‍കോട് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ബുധനാഴ്ച നെഗറ്റീവായത്. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,66,259 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.