സംസ്ഥാനത്ത് ശനിയാഴ്ച 5949 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 60 പേര്‍
Dec 12, 2020, 17:15 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2020) സംസ്ഥാനത്ത് ശനിയാഴ്ച 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5173 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 32 മരണം സ്ഥിരീകരിച്ചു. 5268 പേർ രോഗമുക്തരായി. 59690 സാമ്പിളുകൾ പരിശോധിച്ചു.
കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 58 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു.
Keywords: Kasaragod, News, Kerala, Thiruvananthapuram, Top-Headlines, Trending, Test, Report, COVID-19, Covid Report In Kerala.
< !- START disable copy paste -->






