സംസ്ഥാനത്ത് വ്യാഴാഴ്ച 4470 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 110 പേര്
Dec 10, 2020, 17:57 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 280, പത്തനംതിട്ട 183, ആലപ്പുഴ 208, കോട്ടയം 312, ഇടുക്കി 121, എറണാകുളം 649, തൃശൂര്‍ 638, പാലക്കാട് 263, മലപ്പുറം 680, കോഴിക്കോട് 650, വയനാട് 115, കണ്ണൂര്‍ 292, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം വ്യാഴാഴ്ച നെഗറ്റീവായത്. ഇതോടെ 59,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,91,845 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, Top-Headlines, Trending, Test, Report, COVID-19, Covid Report In Kerala