city-gold-ad-for-blogger

എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവായതായി വിവരം; പ്രത്യേക മുറിയിലേക്ക് മാറ്റി, 13 വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കി

ഹാസന്‍: (www.kasargodvartha.com 28.06.2020) എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവായതായി വിവരം ലഭിച്ചു. ഇതോടെ കുട്ടിയെ പ്രത്യേക മുറിയിലേക്ക് മാറ്റി പരീക്ഷയെഴുതിച്ചു. 13 വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കി. ഹാസന്‍ ജില്ലയിലെ അര്‍കല്‍ഗുഡ് സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിക്ക് നേരത്തെ ഡെങ്കിപ്പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കോവിഡ് പരിശോധനയ്ക്കയച്ചത്. ഫലം വന്നപ്പോള്‍ പോസിറ്റീവ്.

ഈ സമയം വിദ്യാര്‍ത്ഥി പരീക്ഷ എഴുതുകയായിരുന്നു. വിദ്യാര്‍ത്ഥിക്കു കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ വിദ്യാര്‍ത്ഥിയെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക ക്ലാസ് മുറിയിലേക്ക് മാറ്റി പരീക്ഷ പൂര്‍ത്തീകരിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചെങ്കിലും പ്രത്യേക നിരീക്ഷണത്തില്‍ ബാക്കിയുള്ള പരീക്ഷകള്‍ കൂടി എഴുതാന്‍ വിദ്യാര്‍ത്ഥിക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.
എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവായതായി വിവരം; പ്രത്യേക മുറിയിലേക്ക് മാറ്റി, 13 വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കി

രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി ഇടപഴകിയ മറ്റു 13 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. പരീക്ഷ കഴിയും വരെ ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.


Keywords:  Karnataka, News, COVID-19, SSLC, Student, Examination, Top-Headlines, Trending, Covid positive for SSLC student

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia