കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 24കാരന് രോഗം പകര്‍ന്നത് കര്‍ണാടകയില്‍ നിന്നെന്ന് സംശയം; സമൂഹ വ്യാപന സാധ്യത ആരോഗ്യവകുപ്പ് പരിശോധിക്കുന്നു
Apr 29, 2020, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2020) കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 24കാരന് രോഗം പകര്‍ന്നത് കര്‍ണാടകയില്‍ നിന്നെന്ന് സംശയം. ഇതോടെ സമൂഹ വ്യാപന സാധ്യത ആരോഗ്യവകുപ്പ് ഗൗരവത്തോടെ പരിശോധിക്കുന്നു. നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ യുവാവ് പലയിടങ്ങളിലും സഞ്ചരിച്ചതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹ വ്യാപന സാധ്യതയിലേക്ക് പോകുമോ എന്ന ആശങ്കയാണ് ആരോഗ്യ വകുപ്പ് പങ്കുവെക്കുന്നത്. ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കുകയാണെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു.
ഏപ്രില്‍ 16 ന് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് യുവാവ് ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് 24 ന് വീണ്ടും എത്തിയപ്പോള്‍ അധികൃതര്‍ സ്രവ പരിശോധനക്ക് വിധേയനാക്കി. പിന്നീട് സംശയത്തെ തുടര്‍ന്ന് അന്നുതന്നെ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവ്. സമ്പര്‍ക്കത്തിലൂടെയാണ് യുവാവിന് രോഗം പിടിപെട്ടത്.
ഒരുമാസം മുമ്പ് കര്‍ണാടക മടിക്കേരിയില്‍ പോയതായി ആരോഗ്യവകുപ്പ് അധികൃതരോട് യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്താണ് യുവാവ് നാട്ടിലെത്തിയത്. ഇയാളുടെ സമ്പര്‍ക്കത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive for 24 year old
< !- START disable copy paste -->