കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 44 പേരില്‍ 20 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, ഒരാളുടെ രോഗഉറവിടം കണ്ടെത്താനായില്ല
Jul 14, 2020, 18:26 IST
കാസര്‍കോട്: (www.kasargodvartha.com 14.07.2020) കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 44 പേരില്‍ 20 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 13 പുരുഷന്മാരും 7 സ്ത്രീകളുമാണ്. അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേര്‍
വീടുകളില്‍ 5535 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 388 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേരാണ്. പുതിയതായി 551 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 313 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 753 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 559 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: COVID-19, news, Kerala, kasaragod, Report, Trending, covid positive cases kasaraagod