city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ തീരദേശ മേഖലകളില്‍ കോവിഡ് പിടിമുറുക്കുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം, രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു


കാസര്‍കോട്: (www.kasargodvartha.com 07.08.2020) കാസര്‍കോട്ടെ തീരദേശ മേഖലകളില്‍ കോവിഡ് പിടിമുറുക്കുന്നു. സമ്പര്‍ക്ക വ്യാപന സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ്. കാസര്‍കോട് കസബ, കീഴൂര്‍, കോട്ടിക്കുളം തീരദേശങ്ങളിലാണ് കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. 

പ്രദേശങ്ങളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നിരവധി പേര്‍ക്കാണ് പോസിറ്റീവായത്. കസബ കടപ്പുറത്ത് നടത്തിയ പരിശോധനയില്‍ 80 പേരില്‍ 18 പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ കസബ കടപ്പുറത്ത് രോഗബാധിതരുടെ എണ്ണം 106 ആയി ഉയര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക സംഘമാണ് കസബ ഫിഷറീസ് സ്‌കൂളില്‍ പരിശോധനക്ക് നേതൃത്വം നല്‍കിയത്. ആദ്യം 30 പേരെയാണ് പരിശോധിച്ചത്. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ളവരെയും പരിശോധനക്ക് വിധേയരാക്കി. ഇതോടെയാണ് 18 രോബാധിതരെ കണ്ടെത്തിയത്. ഇവരെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. 

കാസര്‍കോട്ടെ തീരദേശ മേഖലകളില്‍ കോവിഡ് പിടിമുറുക്കുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം, രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു


പ്രദേശത്തെ 35, 36, 37 വാര്‍ഡുകള്‍ അടച്ചിട്ടാണ് പരിശോധനകള്‍ നടത്തുന്നത്. സമ്പര്‍ക്കത്തിലുള്ളവരില്‍ കോവിഡ് നെഗറ്റീവായവരെയും അവരവരുടെ വീടുകളില്‍ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് നിയന്ത്രണം രണ്ടാഴ്ച തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പുറത്തുപോകാന്‍ ആരെയും അനുവദിക്കുന്നില്ല. ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യകിറ്റ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ മൂന്ന് പരിശോധനാ ക്യാമ്പുകള്‍ കൂടി തുറക്കും. ചികിത്സക്കായി കടപ്പുറത്തെ മത്സ്യഫെഡ് കെട്ടിടത്തിലും 100 കിടക്കകളുള്ള സൗകര്യം ഒരുക്കിയിരിട്ടുണ്ട്. 

ആശാവര്‍ക്കര്‍ ഉള്‍പ്പെടെ കീഴൂരില്‍ 19 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോട്ടിക്കുളം കടപ്പുറത്തെ 25 പേര്‍ക്കും ബേക്കലില്‍ അഞ്ചുപേര്‍ക്കും മലാംകുന്നില്‍ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ തീരദേശങ്ങളിലെ 40 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.



Keywords: Kasaragod, Kerala, News, COVID-19, Case, Increase, Top-Headlines, Trending, Covid positive cases increasing in coastal areas of Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia