city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തെ പിടിമുറുക്കി കോവിഡ്; വ്യാഴാഴ്ച 722 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, കാസര്‍കോട്ട് 18 പേര്‍

തിരുവനന്തപുരം: (www.kasargodvartha.com 16.07.2020) സംസ്ഥാനത്ത് 722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 18 പേര്‍ കാസര്‍കോട്ടാണ്. രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 62 പേര്‍ക്കും 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗമുണ്ടായി. ഉറവിടം അറിയാത്ത 34 രോഗികളുണ്ട്്. ആരോഗ്യപ്രവര്‍ത്തകര്‍ 12, ബിഎസ്എഫ് 5, ഐടിബിപി മൂന്ന്.

രണ്ട് മരണവുമുണ്ടായി. തൃശ്ശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്, കണ്ണൂര്‍ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദില്‍ നിന്ന് വന്നതായിരുന്നു.

തിരുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായ കണക്കുകള്‍. ചികിത്സയിലുണ്ടായിരുന്ന 228 പേര്‍ ഇന്ന് രോഗമുക്തി നേടി.

കേരളത്തെ പിടിമുറുക്കി കോവിഡ്; വ്യാഴാഴ്ച 722 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, കാസര്‍കോട്ട് 18 പേര്‍


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive cases in Kerala
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia