city-gold-ad-for-blogger

കറുത്ത ദിനങ്ങള്‍ നീങ്ങുന്നു: പ്രതീക്ഷയുടെ ആകാശം തുറന്നിട്ടത് സര്‍ക്കാര്‍ ആതുരാലയത്തിലെ ഡോക്ടര്‍മാര്‍

കാസര്‍കോട്: (www.kasargodvartha.com 21.04.2020) കോവിഡ്-19  രോഗം ലോകത്ത്  ആകെ ഭീതി വിതച്ചപ്പോള്‍, കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കി കാസര്‍കോട് ജില്ല ചികിത്സ രംഗത്ത് മികവിന്റെ പൊന്‍തൂവല്‍ കരസ്ഥമാക്കി. സേവനം ജീവിതവ്രതമാക്കിയ ഒരു കൂട്ടം ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ജില്ലാ ഭരണകൂടവും നടത്തിയ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടം.

ജില്ലയിലെ സര്‍ക്കാര്‍ ആതുരലായങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. അര്‍പ്പണബോധവും  സേവനതല്‍പരതയും കൈമുതലാക്കി കോവിഡ് സ്ഥിരീകരിച്ചതു മുതല്‍  ആരോഗ്യവകുപ്പ് ജീവനക്കാര്‍ സജീവമായി രംഗത്തുണ്ട്. ജില്ലാ മെഡിക്കല്‍ (ആരോഗ്യം)ഓഫീസര്‍ ഡോ എ വി രാംദാസ്, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ  രാമന്‍ സ്വാതി വാമന്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ വി പ്രകാശ്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ കെ. കെ രാജാറാം അഡീഷണല്‍ സൂപ്രണ്ട് ഡോ രാജേന്ദ്രന്‍, ഡോ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വപാടവും അനുഭവ സമ്പത്തും ഈ ദുര്‍ഘട ഘട്ടത്തെ അതിജീവിക്കാന്‍ സഹായിച്ചു.
കറുത്ത ദിനങ്ങള്‍ നീങ്ങുന്നു: പ്രതീക്ഷയുടെ ആകാശം തുറന്നിട്ടത് സര്‍ക്കാര്‍ ആതുരാലയത്തിലെ ഡോക്ടര്‍മാര്‍


Keywords: Kasaragod, Kerala, News, Doctors, COVID-19, Top-Headlines, Trending, Covid patients decreasing in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia